dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മകരവിളക്ക്‌ :കാനനപാതയിൽ വെളിച്ചമൊരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് പുല്ലുമേട്ടിലും കാനനപാതയിലും വെളിച്ച സംവിധാനം ഒരുക്കുന്നതിനായി മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈൽ കവലയിൽ (കോഴിക്കാനം) നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യൂപോയിന്റ് വരെയുള്ള ഏകദേശം 11.1 കിലോമീറ്റർ (കാനനപാതയുൾപ്പെടെ) ദൂരത്തിലും, കോഴിക്കാനത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസ്സുകൾ പാർക്കു ചെയ്യുന്ന ഗവി റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലുമാണ് വെളിച്ച സംവിധാനം ഏർപ്പെടുത്തേണ്ടത്.മുദ്രവച്ച കവറിൽ തഹസിൽദാർ, പീരുമേട് എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി : 2026 ഡിസംബർ 5.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button