dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമല തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു; വിര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ അടിമുടി മാറ്റങ്ങള്‍ വരും; ബുക്കിംഗിന് ആധാര്‍ മാത്രം ആധികാരിക രേഖയാക്കാന്‍ നീക്കം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ അടിമുടി മാറ്റ വരുത്താന്‍ നീക്കങ്ങള്‍. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് ഇനി ആധാര്‍ മാത്രം ആധികാരിക രേഖയായി ഉപയോഗിക്കും. ഡ്രൈവിംഗ് ലൈസന്‍സും മറ്റ് തിരിച്ചറിയല്‍ രേഖകളും ഇനി ഉപയോഗിക്കാനാകില്ല. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബുക്ക് ചെയ്യാന്‍ വിദേശികള്‍ക്ക് മാത്രം അനുമതി നല്‍കാനുമാണ് തീരുമാനം. ബുക്കിങ്ങിന് ആധാര്‍ വാലിഡേഷന്‍ നിര്‍ബന്ധമാക്കും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി എത്തും. ഒടിപി പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബുക്കിങ് സാധ്യമാകൂ. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ തട്ടിപ്പ് തടയാനാണ് കടുത്ത നിയന്ത്രണങ്ങള്‍. പുതിയ സംവിധാനം ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. പുതിയ പരിഷ്‌കാരത്തിന് ഹൈക്കോടതിയുടെ അനുമതിയുമുണ്ട്. അതേസമയം വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹത സൈബര്‍ ഫോറന്‍സിക് സംഘം പരിശോധിക്കും.നടതുറന്ന വൃശ്ചികം ഒന്നിന് തന്നെ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആറ് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ ഭീമമായ ഇടിവ് ശ്രദ്ധേയമാകുന്നത്. ആദ്യ ദിവസങ്ങളില്‍ 30000 പേര്‍ മാത്രമാണ് ശബരിമലയിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 5.10 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 2.71 ലക്ഷം പേര്‍ മാത്രമാണ്. അതായത് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായത് 47 ശതമാനം കുറവാണ്. ശബരിമലയില്‍ ഇന്ന് രാവിലെ 6 മണിവരെ ദര്‍ശനം നടത്തിയത് 15,105 പേരാണ്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വര്‍ഷം 1.3 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 38,000 പേര്‍ മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button