dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്ന് ചാടി; മരത്തിലുണ്ടെന്ന് അധികൃതരുടെ വിശദീകരണം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കുരങ്ങ് കൂട്ടിൽ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടിയത് ഹനുമാൻ കുരങ്ങ്. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതരുടെ വിശദീകരണം. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തു പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.ഇന്ന് രാവിലെ 9 മണിയോടെയാണ് കൂട്ടിൽ നിന്ന് പുറത്ത് ചാടിയത്. തിരുപ്പതിയിൽ നിന്ന് 2023ൽ കൊണ്ടുവന്ന കുരങ്ങാണിത്‌. ഈ കുരങ്ങ് നേരത്തെയും ചാടി പോയിട്ടുണ്ട്. ഭക്ഷണം ഒരുക്കി കൂട്ടിൽ തിരിച്ചുകയറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ട് സൂ കീപ്പർമാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ സമയാമാകുമ്പോൾ ഇവ കൂട്ടിലേക്ക് തിരികെ എത്താറുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് ചാടിപ്പോവുകയും നഗരത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് ഏറെപ്പണിപ്പെട്ടാണ് കുരങ്ങിനെ തിരിച്ചെത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button