dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

ഡൽഹി: പുതിയ മണ്ഡലപുനർനിർണയ ബിൽ നാളെ ലോക്സഭയിൽ എത്താനിരിക്കെ, അതിനിർണായക രാഷ്ട്രീയനീക്കങ്ങൾക്ക് വേദിയായി രാജ്യതലസ്ഥാനം. ബിൽ പാസാക്കാൻ ബിജെപിയും പരാജയപ്പെടുത്താൻ ഇന്ത്യാസഖ്യവും അവസാനവട്ടനീക്കങ്ങളിലാണ്. ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച ഡിഎംകെയും എൻ‌സിപിയേയും അനുനയിപ്പിക്കാൻ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നേരിട്ട് കളത്തിലിറങ്ങുകയാണ്. ഇരുവരും ചെന്നൈയിലെത്തി എം കെ സ്റ്റാലിനെയും മുംബൈയിൽ ശരത് പവാറിനെയും കാണും.എം കെ സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ ചെന്നൈ യാത്രയ്ക്കൊപ്പം മുഖ്യമന്ത്രി വി ഡി സതീശനും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി കെ ശിവകുമാറും, രേവന്ത് റെഡ്ഡിയും ഒപ്പമുണ്ടാകും. ഇതിനിടെ, അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാൻ അബുദബിയിലെത്തിയ കെ സുധാകരൻ പാർട്ടി നിർദേശപ്രകാരം തിരികെ ഡൽഹിയിലേക്ക് തിരിച്ചു.ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി നിലപാടെടുത്തതോടെയാണ് കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ പാളിയത്. അതേസമയംസഭ ചേരുന്നതിന് മുന്നേ എൻസിപി ശരദ് പവാർ പക്ഷത്തെ വീണ്ടും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ഇന്ത്യ മുന്നണിയിൽ സജീവമാണ്. പ്രഖ്യാപിത നിലപാടെടുക്കാത്ത ഝാർഖണ്ഡ് മുക്തി മോർച്ചയുടെ വോട്ടുകൾ നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button