dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20 മുതൽ 90 ശതമാനം വരെ വർധിച്ചു. ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ എണ്ണക്കമ്പനികൾ 76 ദിവസം വില വർധിപ്പിച്ചില്ല. മൂന്ന് തവണയായി അഞ്ച് രൂപയ്ക്കടുത്ത് വർധനവ് മാത്രമാണ് ഉണ്ടായത് എന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആഗോള ഊർജ്ജ വിപണികളിലെ തുടർച്ചയായ ചാഞ്ചാട്ടത്തിനിടയിൽ 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഇന്ധന വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.ശനിയാഴ്ച പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. സിഎൻജി വിലയും കൂടി. കിലോയ്ക്ക് ഒരു രൂപയാണ് വർധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു, ആഗോള തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ വർധനവ് ഉണ്ടായത്.പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ വർധനവ് ഉണ്ടായത്. അതിനിടെ, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷത്തിനിടയില്‍ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഫെബ്രുവരിയില്‍ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാരലിന് സമീപ മാസങ്ങളില്‍ ഏകദേശം 113-114 ഡോളറായി ഉയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button