വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ആദ്യ കുറ്റപത്രത്തില്‍ ശിവശങ്കര്‍ പ്രതിപട്ടികയിലില്ല.യൂണി ടാക്ക് എംഡി സന്തോഷ് ഈപ്പനാണ് കേസില്‍ ഒന്നാം പ്രതി. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, മുന്‍ യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ പിഎസ് സരിത്ത് എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുള്ളവര്‍. പ്രളയബാധിതര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ നാലു കോടി പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍ സിബിഐ കണ്ടെത്തല്‍. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയായിരുന്നു പരാതിക്കാരന്മുന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, ലൈഫ് മിഷന് സിഇഒ ആയിരുന്ന യു വി ജോസ് എന്നിവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഏഴാം പ്രതിയാണ് ശിവശങ്കര്‍.



