dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ.

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ. പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചു വെച്ചൂച്ചിറ സ്വദേശിനി ഫെബ ഷിബു തോമസിന് ( 23) പരുക്കേറ്റു.ഉച്ചയോടെ എരുമേലി കനകപ്പലം ഭാ​ഗത്ത് വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ ജോലി ചെയ്തിരുന്ന ഇളംതോട്ടം സ്വദേശി ബിജുമോൻ പി.വി.( 54) ക്ക് പരുക്കേറ്റു. 1.30യോടെ ഇളംതോട്ടത്തിൽ വച്ചാണ് അപകടം. ഇന്നലെ രാത്രി 8 മണിയോടെ പാലായിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശിനി ലിജോ ടോണിക്കു (27) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പൈകയിൽ വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ചു പൈക സ്വദേശി ഭാസ്കരൻനായർക്കു ( 78) പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button