dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംരംഭകത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സംരംഭകത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ മാസത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ടാഴ്ച വീതം നീണ്ടുനില്‍ക്കുന്ന രണ്ട് പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇടുക്കി, നെടുങ്കണ്ടം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുന്നത്.പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അതത് താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേനയോ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947297447.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button