വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; 25 കാരിക്കെതിരേ പോക്സോ കേസ്

കാസർഗോഡ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 25 കാരിക്കെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.പ്രതിക്കെതിരേ മുൻപും മൂന്നോളം പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകള്‍ സ്വന്തം സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനുമാണ് കേസ്.പരാതിക്കാരിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം ഈ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സമയത്ത് കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് സ്നേഹ ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കടുത്ത ഭയവും മാനസിക വിഷമവും കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും തുറന്നു പറഞ്ഞിരുന്നില്ല.എന്നാല്‍ പിന്നീട് കുട്ടി കൗണ്‍സിലിങ്ങിന് വിധേയയായപ്പോഴാണ് അമ്മയുടെ സുഹൃത്ത് തന്നെ പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞത്. ഇതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതി നിലവില്‍ ഒളിവിലാണ്. സ്നേഹയെ കണ്ടെത്താനായുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.



