dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

തിരുവനന്തപുരം കൗണ്‍സിലര്‍റും ബിജെപി നേതാവുമായ സുഗതന്റെ ജാമ്യപേക്ഷ തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് കേസുകളിലാണ് ജാമ്യം നിഷേധിച്ചത്പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ച കേസിലുമാണ് ജാമ്യം തേടിയിരുന്നത്. സുഗതനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സുഗതനെ കോടതി വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നുതിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആണ് ആര്‍ സുഗതന്‍. സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. സുഗതനെതിരെയുള്ള കേസുകള്‍ പൊലീസിന്റെ വ്യാജ സൃഷ്ടിയെന്നാണ് ബിജെപിയുടെ നിലപാട്. രാഷ്ട്രീയ എതിരാളികളെ ക്രിമിനല്‍ കേസില്‍ പെടുത്തി ജയിലില്‍ ഇടുക എന്നുള്ളത് സിപിഐഎം സമീപനമെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലര്‍ ആണ് ആര്‍ സുഗതനെന്നും ബിജെപി ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button