dummy_ads1-01
dummy_ads1-01
previous arrow
next arrow
News

BS 6 വാഹനങ്ങൾക്ക് മൂന്ന് വർഷംവരെ കാലാവധി: പുകപരിശോധന സർട്ടിഫിക്കറ്റിൽ വൻ മാറ്റവുമായി കേന്ദ്രം

വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വാഹനത്തിന്റെ മലിനീകരണ നിലവാരം, പഴക്കം, സ്വകാര്യ വാഹനമാണോ വാണിജ്യ വാഹനമാണോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം BS-I, BS-II, BS-III വാഹനങ്ങൾക്കും BS-IV, BS-VI വാഹനങ്ങൾക്കും വ്യത്യസ്ത കാലാവധികളായിരിക്കും PUC സർട്ടിഫിക്കറ്റിന് ലഭിക്കുക. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.നവംബർ 13-ന് വിജ്ഞാപനം ചെയ്ത പുതുക്കിയ ചട്ടത്തിൽ ബിഎസ് 6 വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ഒരു വർഷമായിരുന്നു ഇതിന്റെ കാലാവധി. ആറ് വർഷത്തിന് മുകളിൽ പഴക്കമുള്ളതും പത്ത് വർഷം വരെ പഴക്കമുള്ളതുമായ സ്വകാര്യ BS-VI വാഹനങ്ങൾ വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം. പത്ത് വർഷം പിന്നിട്ട വാഹനങ്ങൾക്ക് ആറ് മാസമായിരിക്കും PUC സർട്ടിഫിക്കറ്റിന്റെ കാലാവധി.BS-I, BS-II, BS-III വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങളുടെ PUC സർട്ടിഫിക്കറ്റ് കാലാവധി മൂന്ന് മാസമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത്തരം വാഹനങ്ങൾക്ക് പൊതുവെ ആറ് മാസത്തെ കാലാവധിയായിരുന്നു കേന്ദ്ര ചട്ടങ്ങൾ അനുവദിച്ചിരുന്നത്. അതേസമയം, BS-IV വാഹനങ്ങളുടെ PUC സർട്ടിഫിക്കറ്റ് കാലാവധി രാജ്യത്തുടനീളം ആറ് മാസമായി ഏകീകരിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര ചട്ടപ്രകാരം 12 മാസമായിരുന്നു കാലാവധിപുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നൽകിയിട്ടുള്ള PUC സർട്ടിഫിക്കറ്റുകൾ അവയുടെ യഥാർത്ഥ കാലാവധി അവസാനിക്കുന്നതുവരെ സാധുവായിരിക്കും. അതിനാൽ വാഹന ഉടമകൾ ഉടൻ പുതിയ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല. നിലവിലുള്ള സർട്ടിഫിക്കറ്റ് ആദ്യമായി പുതുക്കുന്ന സമയത്തായിരിക്കും പുതിയ കാലാവധി വ്യവസ്ഥകൾ ബാധകമാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button