dummy_ads1-01
dummy_ads1-01
previous arrow
next arrow
News

KSEBയുടെ ജീപ്പിലുണ്ടായിരുന്ന തോട്ടി തട്ടി അപകടം; നഷ്ടപരിഹാരവും ചികിത്സാചെലവും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കെഎസ്ഇബിയുടെ ജീപ്പിലെ തോട്ടി തട്ടി വയോധികയ്ക്ക് അപകടം പറ്റിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. വയോധികയ്ക്ക് ചികിത്സാ ചിലവും നഷ്ടപരിഹാരവും നല്‍കണമെന്നും കൃത്യവിലോപം കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കോഴിക്കോട് വടകരയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. മരത്തിന്റെ ചില്ലവെട്ടാന്‍ ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടിയില്‍ കെട്ടിയ കത്തി തട്ടിയാണ് 75 വയസുള്ള ജാനകിക്ക് വയറ്റിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റത്. ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ പോകുമ്പോഴായിരുന്നു സംഭവം. തോട്ടിയില്‍ ഘടിപ്പിച്ചിരുന്ന കത്തിയുടെ ബോള്‍ട്ട് ഇളകി കൊടുവാള്‍ തെറിച്ചുപൊകുകയായിരുന്നു. ഈ ജീപ്പില്‍ത്തന്നെ ഇവരെ വടകര ഗവ ജില്ലാ ആശുപത്രിയിലെത്തിക്കുകയും പിന്നീട് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button