LPST സമരപ്പന്തൽ പൊളിച്ച് നീക്കിയത് അംഗീകരിക്കാൻ കഴിയില്ല; ജനാധിപത്യവിരുദ്ധ നടപടിയെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്

തിരുവനന്തപുരം: എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച് നീക്കിയത് അംഗീകരിക്കാൻ കഴിയില്ല, ജനാധിപത്യവിരുദ്ധ നടപടിയെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു. എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. സ്ത്രീകൾ എങ്ങനെ സമരത്തിന് ഇരിക്കുന്നത് നാണക്കേട് ഉണ്ടാക്കുന്നു. അടിയന്തര ഇടപെടൽ സർക്കാരിൽ നിന്ന് വേണമെന്നും അവർ ആവശ്യപ്പെട്ടു.എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് വളർമതി രംഗത്തെത്തി. കഴിഞ്ഞ ദിവസം സമര സ്ഥലത്തെത്തിയ പൊലീസ് വളർമതിയെയും സംഘത്തെയും വലിച്ചിഴച്ചാണ് മാറ്റിയത്. നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യം കണക്കിലെടുത്തിട്ടാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് വാദം. എന്നാലിപ്പോൾ വളർമതി പൊലീസിന്റെ നീക്കത്തിൽ സംശയം പ്രകടിപ്പിക്കുകയാണ്.തന്റെ ആരോഗ്യം കണക്കിലെടുത്താണോ ഇന്നലെ രാത്രി ഈ കാട്ടിക്കൂട്ടിയതൊക്കെയെന്നായിരുന്നു വളർമതി ചോദിക്കുന്നത്. വലിച്ചിഴച്ചു കൊണ്ടുപോകാൻ ഞങ്ങൾ ക്രിമിനൽ കേസിലകപ്പെട്ട പ്രതികളല്ല സാറെന്നും വളർമതി പറയുന്നു. കേരളത്തിൽ അല്ലാതെ ഒരു സംസ്ഥാനത്തും ഇതൊന്നും നടക്കില്ല. തൊഴിലിന് വേണ്ടി ഗാന്ധി മാർഗത്തിലൂടെ സമാധാനമായി സമരം ഇരിക്കുന്നവരാണ് ഞങ്ങൾ. സമരപ്പന്തൽ പൊളിക്കാൻ വേണ്ടിയാണോ ആശുപത്രിയിലേക്ക് മാറ്റിയത് എന്നറിയണം.വലിച്ചിഴച്ചാണ് കൊണ്ടുപോയത്.പൊലീസിന്റെ പെരുമാറ്റം ശരിയായില്ല. വലിച്ചിഴച്ചു കൊണ്ടുവാൻ ഞങ്ങൾ ക്രിമിനൽ കേസിലകപ്പെട്ട ആളുകളല്ല പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. നിയമസഭയിൽ കൊടുത്ത കള്ളക്കണക്ക് പറയരുത്. യുഡിഎഫിന്റെയും ലീഗിൻ്റെയും അനുകൂലികളായ ചിലർ ലിസ്റ്റിലുണ്ട്. അവരാരും ഈ സമരത്തിൽ ഇല്ല. അവരാണ് മന്ത്രിയെ വിളിച്ചത്. ഞങ്ങൾ വോട്ട് ചെയ്തിട്ടാണ് സാർ നിങ്ങൾ അധികാരത്തിലേറിയത്. കോഴക്കാർ മാത്രമല്ല വോട്ട് ചെയ്തതെന്നും വളർമതി പറയുന്നു.



