dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എക്‌സൈസ് ലൈസന്‍സ് വിവാദം: മന്ത്രി എം ലിജു ആഭ്യന്തര മന്ത്രിയെ കാണും; സീറാം സാംബശിവറാവുവിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറായിരിക്കേ സീറാം സാംബശിവറാവു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ലിജു ആഭ്യന്തരവകുപ്പ് മന്ത്രിയെ കാണും. സീറാം സാംബശിവ റാവു ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപിച്ചുകൊണ്ട് നല്‍കിയ അന്വേഷണറിപ്പോര്‍ട്ട് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നാണ് വിവരംയുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ വരാനിരിക്കെ എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നത് വന്‍ വിവാദങ്ങളായിരുന്നു. പിന്നീട് ഇത് എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സീറാം സാംബശിവറാവു തെറിക്കുന്നതിലേക്കും വഴിവച്ചിരുന്നു. എന്നാല്‍ സ്ഥാനം ഒഴിഞ്ഞ് പോകുന്നതിന് മുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു ബോംബ് കൂടിയിട്ടിട്ടാണ് സീറാം പടിയിറങ്ങിയത്. മുഖ്യമന്ത്രിക്ക് അദ്ദേഹം കൈമാറിയ മൂന്ന് റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ പരോക്ഷമായി വകുപ്പ് മന്ത്രിയെ തന്നെ സംശയനിഴലിലാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്കെതിരെയാണ് ഗുരുതരമായ അഴിമതി ആരോപണവും ഉയര്‍ത്തിയത്. ഇതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി എം ലിജു ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കാണാനിരിക്കുന്നത്.ബേക്കറി വഴി ഹോര്‍ട്ടി വൈന്‍ വില്‍പ്പന നടത്താന്‍ ലൈസന്‍സ് നല്‍കിയതില്‍ അന്വേഷണം വേണം, സീറാം സാംബശിവറാവു ഉന്നയിച്ച അഴിമതി ആരോപണത്തില്‍ അന്വേഷണം വേണം, എറണാകുളം, കോട്ടയം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ മൂന്ന് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതിലെ സാമ്പത്തിക ഇടപാടും നടപടികളിലെ വേഗതയും ഉള്‍പ്പെടെ അന്വേഷിക്കണം എന്നീ മൂന്ന് കാര്യങ്ങളാണ് എം ലിജു ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button