കർണാടക മുഖ്യമന്ത്രി തർക്കം: സിദ്ധരാമയ്യ-ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ കർണാടകയിൽ ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്. കൂടിക്കാഴ്ചയ്ക്കായി സിദ്ധരാമയ്യയുടെ വസതിയിൽ ഡികെ ശിവകുമാർ എത്തും. നാളെ 9 മണിക്ക് ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് ബ്രേക്ഫാസ്റ്റ് മീറ്റിങ് നടക്കുക. നിർണായക തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉണ്ടായേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയുടെ രാജി ഉണ്ടായാല്‍, പകരം മകന്‍ യതീന്ദ്ര സിദ്ധരാമയ്യ കാബിനറ്റില്‍ ഇടം പിടിച്ചേക്കും.സിദ്ധരാമയ്യ വെള്ളിയാഴ്ച രാജിവെക്കുമെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സിദ്ധരാമയ്യ തീരുമാനമെടുത്തതായുള്ള വിവരം ലഭിച്ചത്. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാന്‍ഡുമായി സിദ്ധരാമയ്യ സംസാരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്‍കുകയും ഡല്‍ഹിയില്‍ ഉയര്‍ന്ന പദവി നല്‍കി ദേശീയ രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യയെ സജീവമാക്കാനുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സിദ്ധരാമയ്യ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സിദ്ധരാമയ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ സിദ്ധരാമയ്യ ഡല്‍ഹിയിലുണ്ടാവണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചിരുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ടെന്ന് പാര്‍ട്ടി കരുതുന്നുവെന്നും സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്ത്.



