dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തിരക്കഥ നന്നായി, ഇഡി അന്വേഷണത്തില്‍ പേടിച്ചെന്ന് കരുതേണ്ട’; മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരി കോടതികളിൽ പോയ വിഷയമാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിരപരാധിത്വം പൂർണമായും തെളിയിക്കാനാകും. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരുതരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി. ഇതിന്റെ രാഷ്ട്രീയ ഉദ്ദേശം നേരത്തെ പറഞ്ഞതാണ്. ജീവിക്കുന്ന മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button