dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രേഖകൾ കൈവശമുണ്ടായിട്ടും രോഗി അജ്ജാതനായി കഴിഞ്ഞത് 11 ദിവസം; ബന്ധുക്കൾ വിവരം അറിഞ്ഞത് മരണശേഷം, തിരു. മെഡിക്കൽ കോളജിനെതിരെ പരാതി

തിരുവനന്തപുരം: രേഖകൾ കൈവശമുണ്ടായിട്ടും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റയാൾ അജ്ഞാതനായി കഴിഞ്ഞത് 11 ദിവസം. കഴക്കൂട്ടം സ്വദേശി ജോൺസണെകുറിച്ചുള്ള വിവരം ബന്ധുക്കൾ അറിഞ്ഞത് മരണശേഷം മാത്രം. കഴിഞ്ഞ മാസം പതിനേഴിന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ ബൈക്ക് ഇടിച്ചു ഗുരുതര പരുക്കേറ്റ ജോൺസണെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജിനെതിരെ ഗുരുതര വിമർശനം ഉയർത്തുകയാണ് കുടുംബം.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി. സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറായിരുന്നു ജോൺസൺ. ഒക്ടോബർ 17ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ ജോൺസണെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജോൺസണെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ മെഡിക്കൽ കോളേജ് ജോൺസന്റെ പക്കലുണ്ടായിരുന്ന രേഖകൾ പരിശോധിച്ചില്ല. ആധാർ കാർഡ്,ഡ്രൈവിങ് ലൈസൻസ്,ഭാര്യയുടെയും മകന്റെയും ഫോൺ നമ്പർ എന്നിവ ഉണ്ടായിരുന്നു.വീട്ടുകാരെയോ പോലീസിനെയോ ആശുപത്രി അധികൃതർ വിവരം അറിയിച്ചില്ല. ഇതിനിടയിൽ ജോൺസണെ കാണാനില്ലെന്നു ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 27നാണ് ജോൺസൺ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് ശേഷമാണ് വീട്ടുകാർ പൊലീസ് വഴി വിവരം അറിയുന്നത്. മെഡിക്കൽ കോളേജിന്റെ വീഴ്ച്ചയെന്നു ആരോപണം. വിവരം അറിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ നൽകി ജീവൻ രക്ഷിക്കുമായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button