dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിര്യം കുറഞ്ഞ മദ്യവില്പന; നയം തീരുമാനിക്കാൻ UDF ഉപസമിതിക്ക് രൂപം നൽകും

ബോർഡ് കോർപറേഷന്‍ വിഭജനം – യു.ഡി.എഫ് ഉഭയകക്ഷി ചർച്ചക്ക്. ഓരോ പാർട്ടികളുമായുള്ള പ്രത്യേക ചർച്ചയില്‍ ബോർഡ് കോർപറേഷന് സ്ഥാനങ്ങളിൽ തീരുമാനമെക്കും. ബോർഡ് കോർപറേഷന്‍ വിഭജനം വേഗത്തിലാക്കാനും യുഡിഎഫിൽ തീരുമാനം.വീര്യം കുറഞ്ഞ മദ്യ വില്പന – യുഡിഎഫ് തീരുമാനം മദ്യനയം നയത്തിന് മുമ്പ്. പി എം ശ്രീയിലെ ചർച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷം. ഒരു ദിവസം നീളുന്ന വിശാല യുഡിഎഫ് യോഗം വിളിച്ചു ചേർക്കാനും തീരുമാനം.ഘടകകക്ഷികൾക്കിടയിൽ വിഭജനം സംബന്ധിച്ച ആശയവിനിമയവും തർക്കങ്ങളും പരിഹരിക്കാനാവും ഉപസമിതിയെ ഏർപ്പെടുത്തും. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണ് യുഡിഎഫിൽ അവസാനമായി ബോർഡ്-കോർപറേഷൻ വീതം വയ്ക്കൽ നടന്നത്. നിലവിൽ ഈ മാനദണ്ഡം തുടരാൻ തീരുമാനിച്ചാൽ ഉപസമിതി ഉണ്ടാവില്ല.ഏറ്റവും വേഗത്തിൽ വിഭജനം പൂർത്തിയാക്കണമെന്നാണ് യുഡിഎഫിനുള്ളിൽ ഉയരുന്ന പൊതുധാരണ. ആദ്യം ഏതെല്ലാം ബോർഡുകൾ ആർക്കൊക്കെ എന്ന കാര്യത്തിലാവും തീരുമാനമെടുക്കുക. പിന്നീടാവും ഓരോ കക്ഷികളും അവരവരുടെ ബോർഡിൽ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുക.അതേസമയം കെപിസിസി പ്രസിഡൻ്റ് നിയമനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലാത്തതിനാൽ തന്നെ നിലവിൽ നടക്കുന്ന വിഭജനത്തിൽ കോൺഗ്രസിന് ലഭിക്കുന്ന ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളിൽ വിഭജനം നീളാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തയാറായാൽ നിയമനം നീണ്ടേക്കില്ല. നിലവിൽ പുതിയ അധ്യക്ഷൻ തന്നെ ചർച്ചകൾ നടത്തണമെന്ന് സംസ്ഥാനത്ത് നിന്ന് വികാരമുയർന്നാൽ മാത്രമാവും നിയമനങ്ങൾ നീളുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button