dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമലയിലെ ആറ് ദിവസത്തെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2,38,000 തീര്‍ഥാടകര്‍ കുറഞ്ഞു

പത്തനംതിട്ട: ശബരിമലയിലെ ആദ്യ ആറ് ദിവസത്തെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 238000ല്‍പ്പരം തീര്‍ഥാടകരാണ് ഇത്തവണ കുറഞ്ഞത്. അപ്പം അരവണ വില്‍പ്പന, അന്നദാനഫണ്ട് എന്നിവയിലും വന്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹത സൈബര്‍ ഫോറന്‍സിക് സംഘം പരിശോധിക്കും.നടതുറന്ന വൃശ്ചികം ഒന്നിന് തന്നെ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആറ് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ ഭീമമായ ഇടിവ് ശ്രദ്ധേയമാകുന്നത്. ആദ്യ ദിവസങ്ങളില്‍ 30000 പേര്‍ മാത്രമാണ് ശബരിമലയിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 5.10 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 2.71 ലക്ഷം പേര്‍ മാത്രമാണ്. അതായത് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായത് 47 ശതമാനം കുറവാണ്. ശബരിമലയില്‍ ഇന്ന് രാവിലെ 6 മണിവരെ ദര്‍ശനം നടത്തിയത് 15,105 പേരാണ്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വര്‍ഷം 1.3 ലക്ഷം പേര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 38,000 പേര്‍ മാത്രമാണ്.ഈ വര്‍ഷം അരവണ വില്‍പ്പന പകുതിയായി എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 18 ലക്ഷം ടിന്‍ അരവണ വിറ്റ സ്ഥാനത്ത് ഇക്കുറി 9 ലക്ഷം മാത്രമാണ്. അരവണ വില്‍പനയില്‍ കുറഞ്ഞ് ഒന്‍പത് കോടിയോളമാണ്. ആദ്യ ആറു ദിവസത്തെ കണക്കാണ് ഇത്. ഇന്നലെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും വരാതിരുന്നത് 23,714 പേരാണ്. ഇനി ബുക്ക് ചെയ്തു വരാതിരുന്നാല്‍ ഈ മണ്ഡലകാലത്ത് ബുക്കിങ് കിട്ടില്ല. ബുക്കിങ് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button