ഷാര്‍ജയിലെ കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണു; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് മുഗ്രാള് സ്വദേശി മുഹാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. വേനലവധിക്ക് ശേഷം നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് സഫയും കുടുംബവും നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങിയെത്തിയത്. ഏഴ് വയസുകാരിയാണ് സഫ. ഷാര്‍ജയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അതീവ ദാരുണമായ സംഭവം നടന്നത്. മാതാവ് ജോലിക്ക് പോയിരുന്നതിനാല്‍ പിതാവും കുട്ടിയും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സഫ. ജനാലയിലൂടെ അബദ്ധത്തില്‍ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 11 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.



