സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹർ

ഡല്‍ഹി: രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ അനര്‍ഹരും.13.2% പേര് അനര്‍ഹരെന്ന് കേന്ദ്രസര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ ആണ് കടന്നുകയറിയത്.ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന അനര്‍ഹ ഗുണഭോക്താക്കള്‍. അനര്‍ഹരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്കി കേന്ദ്രം..രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 13.2% അനര്‍ഹര്‍ ഉണ്ടെന്നാണ് പഠനം. പദ്ധതി പ്രകാരമുള്ള യോഗ്യതകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ സൗജന്യം കൈപ്പറ്റുന്നു.2025-26 സാമ്പത്തിക വര്‍ഷത്തില്‍ 51,303 പദ്ധതി ഗുണഭോക്താക്കളുടെ കുടുംബങ്ങളില്‍ പരിശോധന നടത്തി.ഇതിലാണ് സൗജന്യ റേഷന്‍ ലഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്തിയത്.മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകള്‍, കാര്‍, എസി, സര്‍ക്കാര്‍ ജോലി എന്നിവയുള്ള അനര്‍ഹരാണ് പട്ടികയില്‍ ഉള്ളത്.സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 39.5 % ത്തോടെ പശ്ചിമബംഗാളിലാണ് അനര്‍ഹര്‍ കൂടുതല്‍.ത്രിപുരയില്‍ 39.2 ശതമാനവും തമിഴ്നാട്ടില്‍ 38.7 ശതമാനവുമാണ് നിരക്ക്. ഗ്രാമീണ മേഖലയില്‍ 12.5%, നഗരമേഖലയില്‍ 15.6% അനര്‍ഹര്‍ ഉള്ളത്.ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അര്‍ഹരായവരെ കണ്ടെത്തുന്നതിനും ഗുണഭോക്തൃ പട്ടിക കൃത്യമായി പുതുക്കുന്നതിനും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



