News
അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്

അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്. അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ അടുത്ത 3 വര്‍ഷത്തിനുളളില്‍ ഉണ്ടാവാന്‍ സാധ്യതയുളള അങ്കണവാടി ഹെല്‍പ്പറുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-46 നും മധ്യേ പ്രായമുളളവരും(എസ്.സി, എസ്.ടി 49 വയസ്സുവരെ) പത്താം ക്ലാസ്സ് പാസ്സാവാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 26 വൈകിട്ട് 5 മണിക്ക് മുന്‍പായി പീരുമേട് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഴുത ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869233281(ഐ.ഡി.കെ. പി.ആര്‍ 3028-6/26)



