dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആറ്റുകാൽ അമ്മയെ തൊട്ടു കളിക്കുന്നത് സൂക്ഷിക്കണം, ബിജെപി ആയതുകൊണ്ട് എന്തും ചെയ്യാം എന്ന് വിചാരിക്കരുത്; ട്രസ്റ്റ് ശക്തമായ നിലപാട് സ്വീകരിച്ചെന്ന് വി ജോയ്

തിരുവനന്തപുരം: ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്, ഡീൽ ഉറപ്പിക്കാൻ വേണ്ടിയാണ് മേയർ നോക്കിയതെന്ന് വി ജോയ് എംഎൽഎ. ആറ്റുകാൽ ട്രസ്റ്റ് ശക്തമായ നിലപാട് സ്വീകരിച്ചു. ആറ്റുകാൽ അമ്മയെ തൊട്ടു കളിച്ചാൽ ആലോചിക്കണം. ബിജെപി ആയതുകൊണ്ട് എന്തും ചെയ്യാം എന്ന് വിചാരിക്കരുത്.തലസ്ഥാനത്തെ വെള്ളക്കെട്ടിൽ തലസ്ഥാനം നഗരം നാലു മണിക്കൂറിൽ ഏറെ വെള്ളത്തിനടിയിലായെന്ന് വി ശിവൻകുട്ടി വ്യകത്മാക്കി. ഉത്തരവാദിത്തപ്പെട്ട ആരും തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. മഴക്കാലത്തിനു മുമ്പായുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് കാരണം.തമ്പാനൂർ ഓടകൾ പോലും വൃത്തിയാക്കിയിട്ടില്ല. മേയർക്ക് കാര്യങ്ങളെപ്പറ്റി ഗ്രാഹ്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.ആരെങ്കിലും പറയുന്നത് കേട്ടാണ് പ്രവർത്തിക്കുന്നത്. മന്ത്രി സിപി ജോണിന്റെ മണ്ഡലം കൂടിയാണ്. സർക്കാരിന് മുകളിലേക്ക് പഴിചാരാതിരിക്കാൻ വേണ്ടി മുൻകൂർ ജാമ്യം എടുത്തതാണ്. വെള്ളപ്പൊക്കത്തിൽ പോലും യുഡിഎഫും ബിജെപിയും തമ്മിൽ ഡീലാണ്. ആറ്റുകാൽ പൊങ്കാല ഇരുമ്പ് അടുപ്പിൽ 250 കോടിയുടെ ഡീലിലാണ് മേയർ മുൻകൈയെടുത്തതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button