News
ഓണാഘോഷത്തിനിടെ പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഓണാഘോഷത്തിനിടെ സംഘര്‍ഷം. ഇന്നലെ രാത്രി ജയില്‍ വളപ്പിന് സമീപമാണ് ഉദ്യോഗസ്ഥര്‍ തമ്മിൽ ഏറ്റുമുട്ടിയത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസേഴ്സ് അസോസിയേഷന്റെ DJ പരിപാടിക്കിടെയായിരുന്നു കയ്യാങ്കളി. പാര്‍ട്ടിക്കിടെ മദ്യപിച്ച് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ശ്രീജിത്ത് എന്ന ജയില്‍ ഉദ്യോഗസ്ഥന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ശസ്ത്രക്രിയയ്ക്ക് വിധേയനായി.



