dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 38 വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ ശേഷാദ്രിനാഥൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും.നാമനിർദ്ദേശ പത്രിക സെപ്റ്റംബർ മൂന്നു മുതല്‍ 10 വരെ സമർപ്പിക്കാം. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11 ന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബർ 29 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളില്‍ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്.ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്നാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29 നകം സമർപ്പിക്കണം.കൊല്ലം ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകള്‍ (എറണാകുളം, കോഴിക്കോട് ) മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍ (തൃശൂർ, പാലക്കാട്, കണ്ണൂർ ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാർഡുകള്‍ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button