മാസപ്പടി കേസ്: സിഎംആര്‍എല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എലിന് കോടതിയില്‍ നിന്ന് തിരിച്ചടി. കേസിലെ ഇ ഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിരാഷ്ട്രീയ പ്രേരിതമായ പരാതിയാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തങ്ങളുടെ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുവെന്നും സിഎംആര്‍എല്‍ ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. എസ്എഫ്ഐഒ ഉള്‍പ്പെടെ വിശദമായി അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ല എന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കേസിലെ അന്വേഷണം താത്ക്കാലികമായി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇ ഡിക്ക് അന്വേഷണം തുടരാമെന്ന കോടതിയുടെ ഇന്നത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ എക്സാലോജിക്ക് ഉള്‍പ്പെടെയുള്ളവയിലേക്ക് ഇഡിയുടെ അന്വേഷണം നീളുമെന്നാണ് വിവരം.മുമ്പ് ഇ ഡി മുന്‍ മുഖ്യമന്ത്രിയുടെ മകളും സംരംഭകയുമായ വീണാ വിജയനെ കേസില്‍ ചോദ്യം ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിലാണ് ഇത് ഒഴിവായത്. എക്സാലോജിക് അല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് സിഎംആര്‍എല്‍ പണം നല്കിയതിലേക്കും അന്വേഷണം നീളും.



