dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീഴ്ചയ്ക്ക് ശേഷം സ്വർണ വിലയിൽ തിരിച്ചു വരവ്

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ മുന്നേറ്റം. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർധനവോടെ 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു വില.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 190 രൂപയുടെ വർധനവോടെ 13,870 രൂപയാണ് വില. ഇറാൻ – യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലയിടിഞ്ഞതാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിയാൻ കാരണം.പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 0.20 ശതമാനമാണ് വർധിച്ചത്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇത് സ്വർണത്തിലെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയുകയുമായിരുന്നു.പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 265 രൂപയും, 10 ഗ്രാമിന് 2650 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button