dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്; കെ സി വേണുഗോപാലിൻ്റെ ഇടപെടലിൽ ധാരണ

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ സി വേണുഗോപാൽ എം പി. ഹിമാചലിൽ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ സി വേണുഗോപാൽ സംസാരിച്ചു. തമിഴ്നാടിന് നൽകുന്ന വിഹിതം കുറച്ചാണ് കേരളത്തിന് 250 മെഗാവാട്ട് നൽകുക. കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് ആണ് ധാരണ.കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും.സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കണ്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് തത്സമയം വാർത്താ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടതോടെ സംഭവം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. ഇതിന് പിന്നാലെ രാത്രികാലങ്ങളിലെ തുടർച്ചയായ പവർകട്ടിൽ പൊറുതിമുട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button