News
സർവീസ് തുടങ്ങിയാൽ ആദ്യ ദിനം മുതൽ ലാഭകരമാകും; അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ

കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ നടപടികൾ ആകുമ്പോൾ കാലതാമസം ഉണ്ടാകും. അത് സ്വാഭാവികമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാമെന്നും ഇ ശ്രീധരൻ പറഞ്ഞു.വന്ദേ ഭാരതിലെ തിരക്ക് കാണുമ്പോൾ അറിയാം അതിവേഗറിൽ കേരളത്തിന് എത്രത്തോളം അനിവാര്യമാണെന്ന്. സമയ കൃത്യതയാണ് അതിവേഗ റെയിലിൻ്റെ മെച്ചം. സർവീസ് തുടങ്ങിയാൽ ആദ്യ ദിനം മുതൽ ലാഭകരമാകും എന്ന് തനിക്ക് ഉറപ്പ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



