dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എല്ലാം പ്രശ്നങ്ങളും പരിഹരിക്കും, ഉറപ്പ് ലഭിച്ചു; LLB വിദ്യാർഥികളുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽഎൽബി വിദ്യാർഥികളുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെയായിരുന്നു സമരം. തങ്ങളുടെ ആവശ്യങ്ങൾ വൈസ് ചാൻസലർക്ക് മുന്നിൽ അവതരിപ്പിച്ചെന്നും എല്ലാം പ്രശ്നങ്ങളും പരിഹരിക്കും എന്ന് ഉറപ്പ് ലഭിച്ചെന്നും വിദ്യാർഥികൾ.അക്കാദമിക് കലണ്ടർ പബ്ലിഷ് ചെയ്യാം എന്ന് ഉറപ്പ് നൽകിയെന്ന് വിദ്യാർഥികൾ അറിയിച്ചു. കൃത്യമായ സ്കീം ഓഫ് വലുവേഷൻ ഇല്ലാത്തത് ആണ് മൂല്യനിർണ്ണായത്തിലെ അപാകതക്ക് കാരണം എന്നാണ് അധ്യാപകർ പറയുന്നത്. തങ്ങളുടെ സമരം ഉദ്യോഗസ്ഥർക്ക് എതിരെ മാത്രം ആണെന്നും അവരുടെ വീഴ്ച ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. കേരള സർവകലാശാല സൈറ്റിൽ ഉള്ളതിനേക്കാൾ ഫീസ് തങ്ങളുടെ കയ്യിൽ നിന്ന് പുനർമൂല്യനിർണായതിന് ഈടാക്കുന്നുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ എൽഎൽബ പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതാൻ തീരുമാനിച്ചിരുന്നു. ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം നടത്തും. സർവകാശാലാ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പരാതിയുള്ള വിദ്യാർഥികൾക്ക് സൂക്ഷ്മ പരിശോധനയ്ക്കായി ഉത്തര കടലാസുകൾ വിട്ടുനൽകും. പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികൾ പുനർ മൂല്യനിർണത്തിൽ ജയിക്കുന്നുവെന്ന വാർത്ത വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button