dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാറിന് തീപിടിച്ച്‌ ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച്‌ അന്വേഷണസംഘം

കോഴിക്കോട് കാറിന് തീപിടിച്ച്‌ ഗര്‍ഭിണി മരിച്ച സംഭവത്തില്‍, തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം.കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും പ്രശ്‌നങ്ങളില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ദാരുണ സംഭവം. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ചെറുവണ്ണൂര്‍ കക്കറ മുക്കിലെ റോഡില്‍ കത്തിയമര്‍ന്നത്. കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് തീ അണച്ച്‌ ഇവരെ പുറത്തെടുത്തത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സോന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവ് റിജിന്‍ ലാല്‍ അറുപതു ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് കാറിന് തീപിടിച്ചതെന്ന് നാട്ടുകാരന്‍ പറയുന്നുസോനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പാലേരിയിലെ വീട്ടില്‍ ഇന്നലെ സംസ്‌കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button