കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതിയില്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍ നടപടി; ശക്തമായ പ്രതിഷേധം; ഇടപെട്ട് ആഭ്യന്തരമന്ത്രി

മലയിടംതുരുത്ത് പാരിയത്ത് കാവ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ വീണ്ടും നടപടിയുമായി കമ്മീഷന്‍. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ 15 മത്തെ തവണയാണ് കമ്മീഷന്‍ സ്ഥലത്ത് എത്തുന്നത്. പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അഭിഭാഷക കമ്മീഷന്‍. പിന്നാലെ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. നടപടികള്‍ നിര്‍ത്തിവെക്കാന്‍ പൊലീസിന് നിര്‍ദേശം ചെന്നിത്തല നല്‍കി.സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2023 ലാണ് കുടിയൊഴിപ്പിക്കുന്നതിനായി ആദ്യം അഭിഭാഷക കമീഷന്‍ സ്ഥലത്ത് എത്തുന്നത്. എന്നാല്‍ വലിയ പ്രതിഷേധത്തേ തുടര്‍ന്ന് അന്ന് കമ്മീഷന്‍ മടങ്ങി പോയി. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ മൂലം പിന്മാറി. പിന്നീട് 14 തവണ വീണ്ടും കമ്മീഷന്‍ എത്തിയെങ്കിലും മടങ്ങേണ്ടി വന്നു. അവസാനമായി എത്തിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. തുടര്‍ന്നാണ്. വീണ്ടും കുടിയൊഴിപ്പിക്കുന്നതിനായി കമ്മീഷന്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇത്തവണ കുടിയൊഴിപ്പിക്കുമെന്നും അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാല്‍ പറഞ്ഞു.എന്നാല്‍ സമരക്കാര്‍ കമ്മീഷനെയും പോലീസിനെയും തടഞ്ഞു. ദേഹത്തു പെട്രോള്‍ ഒഴിച്ച് സമരക്കാര്‍ ആത്മഹത്യ ഭീഷണി മുഴക്കി. പിന്മാറുകയില്ല എന്നും മരണം വരെ തുടരും എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.നേരത്തെ കമ്മീഷനെ തടഞ്ഞതിനു 48 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ എങ്ങോട്ട് മാറും എന്ന ചോദ്യമാണ് ഉയരുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും മൗനം തുടരുകയാണ്.



