dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലഹരിക്കടത്ത് സംഘവുമായി ബന്ധം; മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

മലപ്പുറം|മലപ്പുറത്ത് ലഹരി കടത്ത് സംഘവുമായി അടുപ്പം പുലര്‍ത്തിയ പോലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്.മലപ്പുറം എസ് പിയുടേതാണ് നടപടി.40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍ പിടിയിലായ പ്രതികളുമായി സിപിഒ ഗോവിന്ദ് രാജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും കൊണ്ടോട്ടി എഎസ്പിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ തുടര്‍നടപടിയുണ്ടാകുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. നേരത്തെ ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ സിപിഒ ധനേഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button