dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും; ഓഗസ്റ്റ് 31ന് കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയുംകാലാവധി നവംബര്‍ 30 വരെ നീട്ടാന്‍ ശിപാര്‍ശ

സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു ഓഗസ്റ്റ് 31ന് കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയുംകാലാവധി നവംബര്‍ 30 വരെ നീട്ടാന്‍ പിഎസ്‌സിയോട് ശിപാര്‍ശ ചെയ്യും.പ്രകടന പത്രിക നടപ്പാക്കാന്‍ വകുപ്പുകളെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.റാങ്ക് ലിസ്റ്റില്‍ ഇടംലഭിച്ച്‌ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്.വിഷന്‍ 2031 എന്ന പേരില്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കും ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ അതാത് വകുപ്പുകള്‍ക്കായി വിഭജിച്ച്‌ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെകാലാവധി തീരുന്നതിന് മുന്‍പ് വാഗ്ദാനം നടപ്പിലാക്കും. വേഗത്തില്‍ നടപ്പാക്കാന്‍കഴിയുന്ന കാര്യങ്ങള്‍ക്കായി ജൂണ്‍ ഒന്ന് മുതല്‍ കര്‍മ്മ പരിപാടി നടപ്പിലാക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.സത്യപ്രതിജ്ഞാ വേളയില്‍ അച്ഛന്റെ മുഴുവന്‍ പേര് വായിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച കരുനാഗപ്പള്ളിയിലെ വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം സഹായം നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button