News
ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി നടത്തുന്നതിന്റെ ഭാഗമായി താത്കാലിക തസ്തികയിലേക്ക് ഡോക്ടറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10.30ന് ചിത്തിരപുരം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള (എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനും) ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍,പകര്‍പ്പ്, ഒരു ഫോട്ടോ എന്നിവ സഹിതം അന്നേദിവസം നേരിട്ട് ഹാജരാകണം.



