dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പുഴയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമം; ടെക്‌നോപാര്‍ക്ക് ജീവനക്കാരി മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ വിതുര ചന്തമുക്ക് താവയ്ക്കലെത്തിയപ്പോള്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.പടിക്കെട്ടില്‍ നിന്ന സുഹൃത്ത് പുഴയിലേക്ക് വീണു. സുഹൃത്തിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ അനുപമയും പുഴയിലേക്ക് വീഴുകയായിരുന്നു. ആദ്യം പുഴയില്‍ വീണ സുഹൃത്തിനെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ അനുപമ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനുപമ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button