dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജ്യ തലസ്ഥാനത്തെ പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനം

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനം. ഇന്ന് ചേർന്ന BJP കോർ കമ്മിറ്റിയി യോഗത്തിലാണ് തീരുമാനം. ഇല്ലീഗൽ മുഖ്യമന്ത്രി എന്ന ടാഗ് ലൈൻ ഉയർത്തിയായിരിക്കും പ്രതിഷേധ പരിപാടികൾ നടത്തുക. എൻഡിഎ ജനങ്ങൾക്കൊപ്പം എന്ന് ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞു മറുപടി പ്രതിരോധം തീർത്ത യുവമോർച്ചയ്ക്ക് കമ്മിറ്റിയിൽ അഭിനനം ഉയർന്നു. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ പ്രതിഷേധം നടത്തിയതിലുടെ ദേശീയ ശ്രദ്ധയിലേക്ക് വിഷയം എത്തിയെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.മേയർ വി വി രാജേഷിനെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു. മുതിർന്ന നേതാക്കൾ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ ഏക മേയർ എന്ന പരിഗണന നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button