സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

ഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ് ചുക്ക്. വിട്ടയച്ചില്ലെങ്കിൽ താൻ സമരം ചെയ്യും. പദയാത്രയോ ധാരണയോ നടത്തും. ഡൽഹിയിലേക്ക് മടങ്ങിയെത്തുന്നതും പരിഗണനയിലെന്ന് സോനം വാങ് ചുക്ക് വ്യക്തമാക്കി. നേരത്തെ, മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സോനം വാങ് ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു.ഇന്ന് രാവിലെയാണ് ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച മാർച്ച് ഡൽഹി പൊലീസ് തടഞ്ഞത്. മാർച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തർമന്തറിലേക്ക് തിരിച്ച മൂവായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളിൽ കസ്റ്റഡിയിൽ എടുത്തു.അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കൾ എവിടെയാണെന്ന് അറിയില്ലെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. അഭിജീത് ദീപ്കെയെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണ്. അഭിഭാഷകരോടോ കുടുംബത്തിനോടോ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സിജെപി കുറ്റപ്പെടുത്തി.



