dummy_ads1-01
dummy_ads1-01
previous arrow
next arrow
News

LDF സർക്കാർ ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയിരുന്നു, എയിംസ് സംസ്ഥാന സർക്കാരും കോഴിക്കോടിനെ അവഗണിച്ചു: പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: എയിംസിൽ സംസ്ഥാന സർക്കാരും കോഴിക്കോടിനെ അവഗണിച്ചുവെന്ന് പി എ മുഹമ്മദ് റിയാസ്. LDF സർക്കാർ ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അവഗണന തുടരുന്നു.സംസ്ഥാന സർക്കാരിന് കൃത്യമായി നിലപാടില്ല. ജില്ലയിലെ എല്ലാ MLA മാരും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയും കണ്ടിരുന്നു. എയിംസ് നഷ്‌ടമായാൽ ഒന്നാം പ്രതി കേന്ദ്രവും രണ്ടാം പ്രതി സംസ്ഥാന സർക്കാരുമാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.കോഴിക്കോട് ജില്ലയിൽ പോലീസ് രാഷ്ട്രീയപരമായി നടപടികൾ സ്വീകരിക്കുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI വലിയ മുന്നേറ്റം നടത്തി. SFI വിദ്യാർത്ഥികളെ അടിച്ച് ഒതുക്കാൻ പോലീസിനെ ചുമതലപ്പെടുത്തുന്നു. SFI യെ ദുർബലപ്പെടുത്താനുള്ള ശ്രമം UDF സർക്കാർ നടത്തുന്നു.KSU , MSF നും വേണ്ടി പോലീസ് പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും അദ്ദേഹം വിമർശിച്ചു. ചോരയ്ക്ക് ചോര എന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചു. മുഖ്യമന്ത്രിയ്ക്കെതിരെ കേസ് എടുക്കണം. കേസ് എടുക്കാൻ ആഭ്യന്തര മന്ത്രി നേതൃത്വം കൊടുക്കണമെന്നും റിയാസ് വ്യകത്മാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button