dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ് ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിനായി, എം.ആര്‍ക്, യു ജി സി, നെറ്റ് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 17 വൈകുന്നേരം 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്്് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281574390, 0497 2965390(ഐ.ഡി.കെ. പി.ആര്‍ 3010-6/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button