News
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ അദ്ധ്യാപക നിയമനം

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, കമ്പ്യൂട്ടര്‍/കമ്പ്യൂട്ടര്‍ ഹാർഡ് വെയര്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്, കമ്പ്യൂട്ടര്‍ ഹാർഡ്വെയര് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി മെയ് 29ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 -234082, വെബ്സൈറ്റ്: gptcnedumkandam.ac.in



