dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പുത്തന്‍ പ്രതീക്ഷകളിലേക്ക്; സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നിര്‍മ്മിച്ച സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും. ആദ്യഘട്ടത്തില്‍ വീട് ലഭിച്ച വിജയനും കുടുംബവുമാണ് പാലുകാച്ചലിന് ശേഷം ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്. ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങാനുള്ള തീരുമാനം മറ്റ് വീട്ടുടമകള്‍ക്കും പ്രചോദനമാകട്ടെ എന്ന് വിജയന്‍ പറഞ്ഞു.അന്തിമ പരിശോധനയ്ക്കുശേഷം അധികൃതര്‍ കൈമാറിയ ഒന്നാംസോണിലെ ഡി ക്ലസ്റ്ററിലെ 78ാം നമ്പര്‍ വീട്ടിലേക്കാണ് ദുരന്തബാധിതനായ വിജയനും കുടുംബവും താമസം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ പട്ടയം കൈമാറിയ ആദ്യഘട്ടത്തിലെ 178 വീടുകളില്‍ ഭൂരിഭാഗം 150ലധികം വീടുകള്‍ സാങ്കേതികമായി അധികൃതര്‍ കൈമാറിയിരുന്നു. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളും ഒരുമിച്ച് താമസം ആരംഭിക്കും എന്നായിരുന്നു ഫെയ്‌സ് വണ്‍ കൂട്ടായ്മ പറഞ്ഞിരുന്നത്. എന്നാല്‍ താനൊരു കൂട്ടായ്മയുടെയും ഭാഗമല്ലെന്നും തന്റെ തീരുമാനം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും വീട്ടുടമയായ വിജയന്‍ പറഞ്ഞു.താമസത്തിനായി വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ അടക്കം എത്തിച്ചു കഴിഞ്ഞു. ഇന്ന് പാലുകാച്ചല്‍ കഴിയുന്നതോടുകൂടി ഗൃഹപ്രവേശം പൂര്‍ത്തിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button