dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വെബ്സൈറ്റുകൾക്ക് വിറ്റ സംഭവം: ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വെബ്സൈറ്റുകൾക്ക് വിറ്റു എന്ന പരാതിയിൽ ഹൈക്കോടതിയിൽ ഹർജി നൽകാൻ കുടുംബം. യുവതിയുടെ പരാതിയിൽ മകൾക്ക് കൗൺസിലിംഗ് നൽകി മൊഴി രേഖപ്പെടുത്താൻ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം. യുവാവിനെതിരെ പോക്സോ ചുമത്തണമെന്നാണ് യുവതിയുടെ ആവശ്യം.ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന കേസിൽ, യുവതിയുടെ പരാതിയിലാണ് സിഡബ്ല്യൂസി ഇടപെടൽ ഉണ്ടായിരിക്കുന്നത്. 4 വയസ്സുള്ള മകളുടെ മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്നായിരുന്നു അമ്മയുടെ പരാതി. കുട്ടിക്ക് കൗൺസിലിംഗ് നൽകി മൊഴി രേഖപ്പെടുത്തണമെന്നാണ് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് സിഡബ്ല്യൂസി നിർദ്ദേശം നൽകിയത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് കൗൺസിലിംഗ് നടത്തുക.ഈ മൊഴിയുടെ അടിസ്ഥാനത്തിലാകും പോക്സോ ചുമത്തി കേസെടുക്കണമോ എന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കുക. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. ദൃശ്യങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും, അന്വേഷണം എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button