മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: എസ് എസ് എല്‍ സി അവാര്‍ഡ്

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: എസ് എസ് എല്‍ സി അവാര്‍ഡ്*മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് എസ്. എസ് എല്‍. സി അവാര്‍ഡിനായുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 10 എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ്- 2026 സാമ്പത്തിക വര്‍ഷത്തെ വിഹിതം അടവാക്കിയതിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, കുട്ടിയുടെ ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും പകര്‍പ്പും സഹിതം മെയ് 22 നുള്ളില്‍ അതത് ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.



