dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം: ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് കുട്ടി വീണത്.മുന്‍വാതിലിലൂടെ ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥിനി വാതില്‍ അടച്ചിരുന്നു. എന്നാല്‍ വാതിലിന്റെ ലോക്ക് കൃത്യമായി വീണിരുന്നില്ല. ബസ് മുന്നോട്ടെടുത്തയുടന്‍ വാതില്‍ തുറക്കുകയും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു..വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാര്‍ ബഹളം വെച്ചതോടെ ഉടന്‍ തന്നെ ബസ് നിര്‍ത്തി. പരിക്കേറ്റ കുട്ടിയെ ഇതേ ബസ്സില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button