dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുത്തങ്ങ അബ്ദുള്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട അബ്ദുള്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതിയും ആദിവാസി ഗോത്രമഹാസഭാ നേതാവുമായ എം ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം രമേശന്‍ കോയാലിപ്പുര, പതിനൊന്നാം പ്രതി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ വീതം പിഴത്തുക കെട്ടിവെയ്ക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ ജാമ്യം നില്‍ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കല്‍പ്പറ്റ വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എഴുതിയതില്‍ പിഴവുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്തിമ വിധിയില്‍ പൂര്‍ണമായും കുറ്റം തെളിയിക്കപ്പെടണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ശിക്ഷാ വിധിയില്‍ സിബിഐക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. എം ഗീതാനനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ പരിഗണിച്ചായിരുന്നു നോട്ടീസ്. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരും മറുപടി നല്‍കണം എന്ന് കോടതി നിര്‍ദേശിച്ചിരുന്നുപുനരന്വേഷണത്തിന് സിബിഐക്ക് അനുമതി നല്‍കി ഒരു ഉത്തരവും ഇറക്കിയിരുന്നില്ലെന്നും അധികാരമില്ലാത്ത കേസാണ് സിബിഐ അന്വേഷിച്ചതെന്നുമുള്ള വാദം എം ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ തന്നെ നിയമ വിരുദ്ധമാണ്. ഗൂഢാലോചനകുറ്റം മാത്രമായി നിലനില്‍ക്കില്ലെന്നും സംഭവത്തിലെ രണ്ട് കേസുകളില്‍ രണ്ട് മാനദണ്ഡമാണ് കോടതി സ്വീകരിക്കുന്നത് എന്ന വാദവും പ്രതികള്‍ ഉയര്‍ത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button